അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌.(31) തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.(32)
____________________
31) അല്ലാഹുവല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയോ, ബലിയോ ആയി അറുത്തതിന്റെ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു മുസ്‌ലിം ഭക്ഷണത്തിനു വേണ്ടി അറുക്കുന്ന സമയത്ത് ദൈവനാമം ഉച്ചരിക്കാന്‍ (ബിസ്മില്ലാഹി... ചൊല്ലുവാന്‍) മറന്നു പോയാല്‍ അതിന്റെ മാംസം നിഷിദ്ധമല്ലെന്നു തന്നെയാണ് പണ്ഡിതന്മാരുടെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ മനപ്പൂര്‍വ്വം ബിസ്മി ചൊല്ലാതിരുന്നാലോ? മാംസം നിഷിദ്ധമാണെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
32) പുണ്യാത്മാക്കളുടെ പേരിലുളള നേര്‍ച്ച ബഹുദൈവാരാധനയാണ്. എന്നാല്‍ ദൈവികമതത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ദുര്‍ബോധനം നല്‍കുന്ന ധാരാളം പേര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവരെ അനുസരിച്ചുപോകരുതെന്ന് അല്ലാഹു താക്കീത് നല്‍കുന്നു.


الصفحة التالية
Icon