അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്.(36) മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി.(37) നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു
____________________
36) ജിന്നുകളുടെ ലോകത്തെപ്പറ്റി വിശുദ്ധഖുര്‍ആനും സുന്നത്തും നമുക്ക് മനസ്സിലാക്കിത്തന്നതില്‍ കൂടുതല്‍ അറിയുക അസാധ്യമാണ്. ജിന്നുകളില്‍പെട്ട പിശാചുക്കള്‍ നാം അറിയാത്ത വിധത്തില്‍ നമ്മെ വഴിതെറ്റിക്കാന്‍ നിരന്തരം ശ്രമിക്കുമെന്ന് ഖുര്‍ആന്‍ നമുക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
37) മനുഷ്യര്‍ക്ക് ക്ഷണികമായ സുഖാനുഭവവും, പിന്നീട് ഗുരുതരമായ ഭവിഷ്യത്തുകളും ഉണ്ടാക്കുന്ന കാര്യങ്ങളാണ് പിശാചുക്കള്‍ ദുര്‍ബോധനം ചെയ്യുന്നത്.