(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു.(1) പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
____________________
1) ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് അധീനമായ സ്വത്തുക്കള്‍ വിഭജിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുന്നയിച്ചവര്‍ക്കുള്ള മറുപടിയാണിത്. അല്ലാഹുവും റസൂലും നിശ്ചയിക്കുന്ന വിധത്തിലാണ് യുദ്ധാര്‍ജിതസ്വത്ത് വിഭജിക്കുക. 41-ാം വാക്യത്തില്‍ കൂടുതല്‍ വിശദീകരണം കാണാം.


الصفحة التالية
Icon