തക് വീര്
إِذَا ٱلشَّمۡسُ كُوِّرَتۡ
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
وَإِذَا ٱلۡجِبَالُ سُيِّرَتۡ
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
وَإِذَا ٱلۡعِشَارُ عُطِّلَتۡ
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
وَإِذَا ٱلۡوُحُوشُ حُشِرَتۡ
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
وَإِذَا ٱلۡبِحَارُ سُجِّرَتۡ
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
وَإِذَا ٱلنُّفُوسُ زُوِّجَتۡ
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
بِأَيِّ ذَنۢبٖ قُتِلَتۡ
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.
وَإِذَا ٱلصُّحُفُ نُشِرَتۡ
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.