തൌബ
بَرَآءَةٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ
നിങ്ങളുമായി കരാറിലേര്പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്:
فَسِيحُواْ فِي ٱلۡأَرۡضِ أَرۡبَعَةَ أَشۡهُرٖ وَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِ وَأَنَّ ٱللَّهَ مُخۡزِي ٱلۡكَٰفِرِينَ
"നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക.” അറിയുക: നിങ്ങള്ക്ക് അല്ലാഹുവെ തോല്പിരക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും.
وَأَذَٰنٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِيٓءٞ مِّنَ ٱلۡمُشۡرِكِينَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِۗ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്ക്കു മായി അല്ലാഹുവും അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ “സുവാര്ത്തു” അറിയിക്കുക.