ത്വൂര്


وَٱلطُّورِ

ത്വൂര്‍ തന്നെ സാക്ഷി.


وَكِتَٰبٖ مَّسۡطُورٖ

എഴുതിയ വേദപുസ്തകം സാക്ഷി-


فِي رَقّٖ مَّنشُورٖ

വിടര്‍ത്തിവെച്ച തുകലില്‍.


وَٱلۡبَيۡتِ ٱلۡمَعۡمُورِ

ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി.


وَٱلسَّقۡفِ ٱلۡمَرۡفُوعِ

ഉയരത്തിലുള്ള ആകാശം സാക്ഷി.


وَٱلۡبَحۡرِ ٱلۡمَسۡجُورِ

തിരതല്ലുന്ന സമുദ്രം സാക്ഷി.


إِنَّ عَذَابَ رَبِّكَ لَوَٰقِعٞ

നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും.


مَّا لَهُۥ مِن دَافِعٖ

അതിനെ തടുക്കുന്ന ആരുമില്ല.


يَوۡمَ تَمُورُ ٱلسَّمَآءُ مَوۡرٗا

ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക.


وَتَسِيرُ ٱلۡجِبَالُ سَيۡرٗا

-അന്ന് മലകള്‍ ഇളകി നീങ്ങും.


فَوَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം!



الصفحة التالية
Icon