ഖലം
نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ
നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.
مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ
നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.
وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ
നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ
നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.
فَسَتُبۡصِرُ وَيُبۡصِرُونَ
വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും.
بِأَييِّكُمُ ٱلۡمَفۡتُونُ
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?
إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.
فَلَا تُطِعِ ٱلۡمُكَذِّبِينَ
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.
وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ
നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.