അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി.(40)
40) ഉടുപ്പ് അല്ലെങ്കില്‍ കവചം എന്നാണ് 'ലിബാസി'ന്റെ അര്‍ത്ഥം. പട്ടിണിയും ഭയവുംകൊണ്ടുളള ഒരു ഉടുപ്പ് അണിഞ്ഞതുപോലുളള അവസ്ഥയില്‍ അല്ലാഹു അവരെ ആക്കിത്തീര്‍ത്തുവെന്നര്‍ത്ഥം.
الترجمة المليبارية