(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്.(43)
43) പൂര്‍വവേദങ്ങളുടെ പൊരുള്‍ ശരിയാംവിധം മനസ്സിലാക്കിയവര്‍ വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അതിന്റെ ആധികാരികത ബോധ്യപ്പെട്ടിട്ട് അല്ലാഹുവിന് പ്രണാമമര്‍പ്പിക്കും എന്നര്‍ഥം.
الترجمة المليبارية