പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്പെടുത്തികൊടുത്തു.) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു.(19) നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്.
19) സുലൈമാന്‍ നബി (അ)ക്ക് അല്ലാഹു പ്രത്യേകമായി നല്കിയ രണ്ട് അനുഗ്രഹങ്ങളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിച്ചിട്ടിള്ളുത്. കാറ്റിനെ അദ്ദേഹം എന്തൊക്കെ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളില്ല. നാവികസഞ്ചാരം അതില്‍ പ്രധാനപ്പെട്ട ഒരു ഇനമായിരിക്കാം. മനുഷ്യര്‍ക്ക് ദുഷ്‌കരമായ മുങ്ങല്‍ജോലികള്‍ക്കും നിര്‍മാണജോലികള്‍ക്കും മറ്റുമായിരുന്നു ജിന്നുകളെ ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഈ വചനവും, സബഅ് സൂറഃയിലെ 12, 13 വചനങ്ങളും വ്യക്തമാക്കുന്നു.
الترجمة المليبارية