Surah Al-Falaq in മലയാളം
ഫലഖ് · سورة الفلق · Verses: 5 · Meccan
Translation: മലയാളം translation 1 (الترجمة المليبارية)
-
1
قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. -
2
مِن شَرِّ مَا خَلَقَ
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. -
3
وَمِن شَرِّ غَاسِقٍ إِذَا وَقَبَ
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. -
4
وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും(1)
1) 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതുകൊണ്ടുള്ള വിവക്ഷ മന്ത്രിച്ചൂതുന്ന മന്ത്രവാദികളാണെന്ന് അഭിപ്രായമുള്ളവരും മനുഷ്യബന്ധങ്ങള്‍ തകര്‍ക്കാന്‍ ഏഷണി പറഞ്ഞുണ്ടാക്കുന്നവരാണെന്ന് അഭിപ്രായമുള്ളവരും വ്യാഖ്യാതാക്കളിലുണ്ട്. -
5
وَمِن شَرِّ حَاسِدٍ إِذَا حَسَدَ
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.