---
title: "ترجمة سورة القارعة - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/101/book/1987.md"
canonical: "https://quranpedia.net/surah/1/101/book/1987"
surah_id: "101"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة القارعة - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/101/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة القارعة - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/101/book/1987*.

Translation of Surah القارعة from "الترجمة المليبارية" in المليبارية.

### الآية 101:1

> الْقَارِعَةُ [101:1]

ഭയങ്കരമായ ആ സംഭവം.

### الآية 101:2

> ﻿مَا الْقَارِعَةُ [101:2]

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

### الآية 101:3

> ﻿وَمَا أَدْرَاكَ مَا الْقَارِعَةُ [101:3]

ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

### الآية 101:4

> ﻿يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ [101:4]

മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

### الآية 101:5

> ﻿وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ [101:5]

പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

### الآية 101:6

> ﻿فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ [101:6]

അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

### الآية 101:7

> ﻿فَهُوَ فِي عِيشَةٍ رَاضِيَةٍ [101:7]

അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) സല്‍കര്‍മങ്ങളുടെ തുലാസ്സുതട്ടുകള്‍ക്ക് ഘനമുണ്ടെങ്കില്‍ പരലോകത്ത് സംതൃപ്തമായ ജീവിതം ഉറപ്പാണെന്നര്‍ത്ഥം. കര്‍മങ്ങളുടെതൂക്കവും, അത് കണക്കാക്കാനുള്ള തുലാസ്സും അദൃശ്യലോകത്തെ യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ഭൗതിക ലോകത്തുവെച്ച് നമുക്ക് ഗ്രഹിക്കാനാവില്ല.

### الآية 101:8

> ﻿وَأَمَّا مَنْ خَفَّتْ مَوَازِينُهُ [101:8]

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

### الآية 101:9

> ﻿فَأُمُّهُ هَاوِيَةٌ [101:9]

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

### الآية 101:10

> ﻿وَمَا أَدْرَاكَ مَا هِيَهْ [101:10]

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

### الآية 101:11

> ﻿نَارٌ حَامِيَةٌ [101:11]

ചൂടേറിയ നരകാഗ്നിയത്രെ അത്‌.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/101.md)
- [كل تفاسير سورة القارعة
](https://quranpedia.net/surah-tafsir/101.md)
- [ترجمات سورة القارعة
](https://quranpedia.net/translations/101.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/101/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
