---
title: "ترجمة سورة الماعون - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/107/book/1987.md"
canonical: "https://quranpedia.net/surah/1/107/book/1987"
surah_id: "107"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة الماعون - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/107/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة الماعون - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/107/book/1987*.

Translation of Surah الماعون from "الترجمة المليبارية" in المليبارية.

### الآية 107:1

> أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ [107:1]

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?

### الآية 107:2

> ﻿فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ [107:2]

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

### الآية 107:3

> ﻿وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ [107:3]

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(1)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) ഏതുകാലത്തും മതനിഷേധത്തിന്നും മതനിഷേധികള്‍ക്കും വളംവെച്ചുകൊടുക്കുന്നത് ദൈവവിശ്വാസം ഉള്ളില്‍ കടക്കാതെ മതത്തിന്റെ ബാഹ്യമായ ആചാരങ്ങള്‍ മാത്രം കൊണ്ടുനടക്കുന്ന ആളുകളാണ്. അനാഥകളുടെയും അഗതികളുടെയും രക്ഷയ്‌ക്കെത്താത്ത, അലക്ഷ്യമായി പ്രാര്‍ത്ഥന ഉരുവിടുന്ന, ചില്ലറ സേവനങ്ങള്‍ പോലും ചെയ്യാന്‍ കൂട്ടാക്കാത്ത ഭക്തിപ്രകടനക്കാര്‍ മതത്തെപ്പറ്റിയുള്ള വിശ്വാസം തന്നെ കെടുത്തിക്കളയുന്നു.

### الآية 107:4

> ﻿فَوَيْلٌ لِلْمُصَلِّينَ [107:4]

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

### الآية 107:5

> ﻿الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ [107:5]

തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

### الآية 107:6

> ﻿الَّذِينَ هُمْ يُرَاءُونَ [107:6]

ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

### الآية 107:7

> ﻿وَيَمْنَعُونَ الْمَاعُونَ [107:7]

പരോപകാര വസ്തുക്കള്‍(2) മുടക്കുന്നവരുമായ 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
2\) പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/107.md)
- [كل تفاسير سورة الماعون
](https://quranpedia.net/surah-tafsir/107.md)
- [ترجمات سورة الماعون
](https://quranpedia.net/translations/107.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/107/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
