---
title: "ترجمة سورة عبس - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)"
url: "https://quranpedia.net/surah/1/80/book/13646.md"
canonical: "https://quranpedia.net/surah/1/80/book/13646"
surah_id: "80"
book_id: "13646"
book_name: "Muhammad Karakunnu and Vanidas Elayavoor - Malayalam translation"
type: "translation"
---

# ترجمة سورة عبس - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/80/book/13646)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة عبس - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية) — https://quranpedia.net/surah/1/80/book/13646*.

Translation of Surah عبس from "Muhammad Karakunnu and Vanidas Elayavoor - Malayalam translation" in المليبارية.

### الآية 80:1

> عَبَسَ وَتَوَلَّىٰ [80:1]

അബസ
---

---

عَبَسَ وَتَوَلَّىٰٓ


അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.

---

### الآية 80:2

> ﻿أَنْ جَاءَهُ الْأَعْمَىٰ [80:2]

أَن جَآءَهُ ٱلۡأَعۡمَىٰ


കുരുടന്റെ വരവു കാരണം.

---

### الآية 80:3

> ﻿وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ [80:3]

وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ


നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?

---

### الآية 80:4

> ﻿أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَىٰ [80:4]

أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ


അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.

---

### الآية 80:5

> ﻿أَمَّا مَنِ اسْتَغْنَىٰ [80:5]

أَمَّا مَنِ ٱسۡتَغۡنَىٰ


എന്നാല്‍ താന്‍പോരിമ നടിച്ചവനോ;

---

### الآية 80:6

> ﻿فَأَنْتَ لَهُ تَصَدَّىٰ [80:6]

فَأَنتَ لَهُۥ تَصَدَّىٰ


അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.

---

### الآية 80:7

> ﻿وَمَا عَلَيْكَ أَلَّا يَزَّكَّىٰ [80:7]

وَمَا عَلَيۡكَ أَلَّا يَزَّكَّىٰ


അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?

---

### الآية 80:8

> ﻿وَأَمَّا مَنْ جَاءَكَ يَسْعَىٰ [80:8]

وَأَمَّا مَن جَآءَكَ يَسۡعَىٰ


എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,

---

### الآية 80:9

> ﻿وَهُوَ يَخْشَىٰ [80:9]

وَهُوَ يَخۡشَىٰ


അവന്‍ ദൈവഭയമുള്ളവനാണ്.

---

### الآية 80:10

> ﻿فَأَنْتَ عَنْهُ تَلَهَّىٰ [80:10]

فَأَنتَ عَنۡهُ تَلَهَّىٰ


എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.

---

### الآية 80:11

> ﻿كَلَّا إِنَّهَا تَذْكِرَةٌ [80:11]

كَلَّآ إِنَّهَا تَذۡكِرَةٞ


അറിയുക: ഇതൊരുദ്ബോധനമാ ണ്.

---

### الآية 80:12

> ﻿فَمَنْ شَاءَ ذَكَرَهُ [80:12]

فَمَن شَآءَ ذَكَرَهُۥ


അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.

---

### الآية 80:13

> ﻿فِي صُحُفٍ مُكَرَّمَةٍ [80:13]

فِي صُحُفٖ مُّكَرَّمَةٖ


ആദരണീയമായ ഏടുകളിലാണിതുള്ളത്.

---

### الآية 80:14

> ﻿مَرْفُوعَةٍ مُطَهَّرَةٍ [80:14]

مَّرۡفُوعَةٖ مُّطَهَّرَةِۭ


ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.

---

### الآية 80:15

> ﻿بِأَيْدِي سَفَرَةٍ [80:15]

بِأَيۡدِي سَفَرَةٖ


ചില സന്ദേശവാഹകരുടെ കൈകളിലാണവ;

---

### الآية 80:16

> ﻿كِرَامٍ بَرَرَةٍ [80:16]

كِرَامِۭ بَرَرَةٖ


അവര്‍ മാന്യരും മഹത്തുക്കളുമാണ്.

---

### الآية 80:17

> ﻿قُتِلَ الْإِنْسَانُ مَا أَكْفَرَهُ [80:17]

قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ


മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?

---

### الآية 80:18

> ﻿مِنْ أَيِّ شَيْءٍ خَلَقَهُ [80:18]

مِنۡ أَيِّ شَيۡءٍ خَلَقَهُۥ


ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?

---

### الآية 80:19

> ﻿مِنْ نُطْفَةٍ خَلَقَهُ فَقَدَّرَهُ [80:19]

مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ


ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.

---

### الآية 80:20

> ﻿ثُمَّ السَّبِيلَ يَسَّرَهُ [80:20]

ثُمَّ ٱلسَّبِيلَ يَسَّرَهُۥ


എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.

---

### الآية 80:21

> ﻿ثُمَّ أَمَاتَهُ فَأَقْبَرَهُ [80:21]

ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ


പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.

---

### الآية 80:22

> ﻿ثُمَّ إِذَا شَاءَ أَنْشَرَهُ [80:22]

ثُمَّ إِذَا شَآءَ أَنشَرَهُۥ


പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.

---

### الآية 80:23

> ﻿كَلَّا لَمَّا يَقْضِ مَا أَمَرَهُ [80:23]

كَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ


അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

---

### الآية 80:24

> ﻿فَلْيَنْظُرِ الْإِنْسَانُ إِلَىٰ طَعَامِهِ [80:24]

فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ


മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.

---

### الآية 80:25

> ﻿أَنَّا صَبَبْنَا الْمَاءَ صَبًّا [80:25]

أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا


നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.

---

### الآية 80:26

> ﻿ثُمَّ شَقَقْنَا الْأَرْضَ شَقًّا [80:26]

ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا


പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.

---

### الآية 80:27

> ﻿فَأَنْبَتْنَا فِيهَا حَبًّا [80:27]

فَأَنۢبَتۡنَا فِيهَا حَبّٗا


അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.

---

### الآية 80:28

> ﻿وَعِنَبًا وَقَضْبًا [80:28]

وَعِنَبٗا وَقَضۡبٗا


മുന്തിരിയും പച്ചക്കറികളും.

---

### الآية 80:29

> ﻿وَزَيْتُونًا وَنَخْلًا [80:29]

وَزَيۡتُونٗا وَنَخۡلٗا


ഒലീവും ഈത്തപ്പനയും.

---

### الآية 80:30

> ﻿وَحَدَائِقَ غُلْبًا [80:30]

وَحَدَآئِقَ غُلۡبٗا


ഇടതൂര്‍ന്ന തോട്ടങ്ങളും.

---

### الآية 80:31

> ﻿وَفَاكِهَةً وَأَبًّا [80:31]

وَفَٰكِهَةٗ وَأَبّٗا


പഴങ്ങളും പുല്‍പടര്‍പ്പുകളും.

---

### الآية 80:32

> ﻿مَتَاعًا لَكُمْ وَلِأَنْعَامِكُمْ [80:32]

مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ


നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.

---

### الآية 80:33

> ﻿فَإِذَا جَاءَتِ الصَّاخَّةُ [80:33]

فَإِذَا جَآءَتِ ٱلصَّآخَّةُ


എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.

---

### الآية 80:34

> ﻿يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ [80:34]

يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ


അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.

---

### الآية 80:35

> ﻿وَأُمِّهِ وَأَبِيهِ [80:35]

وَأُمِّهِۦ وَأَبِيهِ


മാതാവിനെയും പിതാവിനെയും.

---

### الآية 80:36

> ﻿وَصَاحِبَتِهِ وَبَنِيهِ [80:36]

وَصَٰحِبَتِهِۦ وَبَنِيهِ


ഭാര്യയെയും മക്കളെയും.

---

### الآية 80:37

> ﻿لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ [80:37]

لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ


അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.

---

### الآية 80:38

> ﻿وُجُوهٌ يَوْمَئِذٍ مُسْفِرَةٌ [80:38]

وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ


അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;

---

### الآية 80:39

> ﻿ضَاحِكَةٌ مُسْتَبْشِرَةٌ [80:39]

ضَاحِكَةٞ مُّسۡتَبۡشِرَةٞ


ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.

---

### الآية 80:40

> ﻿وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ [80:40]

وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ


മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;

---

### الآية 80:41

> ﻿تَرْهَقُهَا قَتَرَةٌ [80:41]

تَرۡهَقُهَا قَتَرَةٌ


ഇരുള്‍ മുറ്റിയും.

---

### الآية 80:42

> ﻿أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ [80:42]

أُوْلَـٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ


അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.

---

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/80.md)
- [كل تفاسير سورة عبس
](https://quranpedia.net/surah-tafsir/80.md)
- [ترجمات سورة عبس
](https://quranpedia.net/translations/80.md)
- [صفحة الكتاب: Muhammad Karakunnu and Vanidas Elayavoor - Malayalam translation](https://quranpedia.net/book/13646.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/80/book/13646) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
