---
title: "ترجمة سورة الإنفطار - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)"
url: "https://quranpedia.net/surah/1/82/book/13646.md"
canonical: "https://quranpedia.net/surah/1/82/book/13646"
surah_id: "82"
book_id: "13646"
book_name: "Muhammad Karakunnu and Vanidas Elayavoor - Malayalam translation"
type: "translation"
---

# ترجمة سورة الإنفطار - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/82/book/13646)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة الإنفطار - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية) — https://quranpedia.net/surah/1/82/book/13646*.

Translation of Surah الإنفطار from "Muhammad Karakunnu and Vanidas Elayavoor - Malayalam translation" in المليبارية.

### الآية 82:1

> إِذَا السَّمَاءُ انْفَطَرَتْ [82:1]

ഇന്ഫിത്വാര്
-----------

---

إِذَا ٱلسَّمَآءُ ٱنفَطَرَتۡ


ആകാശം പൊട്ടിപ്പിളരുമ്പോള്‍,

---

### الآية 82:2

> ﻿وَإِذَا الْكَوَاكِبُ انْتَثَرَتْ [82:2]

وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ


നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

---

### الآية 82:3

> ﻿وَإِذَا الْبِحَارُ فُجِّرَتْ [82:3]

وَإِذَا ٱلۡبِحَارُ فُجِّرَتۡ


കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍,

---

### الآية 82:4

> ﻿وَإِذَا الْقُبُورُ بُعْثِرَتْ [82:4]

وَإِذَا ٱلۡقُبُورُ بُعۡثِرَتۡ


കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍,

---

### الآية 82:5

> ﻿عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ [82:5]

عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ


ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റി വെച്ചതും എന്തെന്നറിയും.

---

### الآية 82:6

> ﻿يَا أَيُّهَا الْإِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ [82:6]

يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ


അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്?

---

### الآية 82:7

> ﻿الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ [82:7]

ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ


അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍.

---

### الآية 82:8

> ﻿فِي أَيِّ صُورَةٍ مَا شَاءَ رَكَّبَكَ [82:8]

فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ


താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍.

---

### الآية 82:9

> ﻿كَلَّا بَلْ تُكَذِّبُونَ بِالدِّينِ [82:9]

كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ


അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു.

---

### الآية 82:10

> ﻿وَإِنَّ عَلَيْكُمْ لَحَافِظِينَ [82:10]

وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ


സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്

---

### الآية 82:11

> ﻿كِرَامًا كَاتِبِينَ [82:11]

كِرَامٗا كَٰتِبِينَ


സമാദരണീയരായ ചില എഴുത്തുകാര്‍.

---

### الآية 82:12

> ﻿يَعْلَمُونَ مَا تَفْعَلُونَ [82:12]

يَعۡلَمُونَ مَا تَفۡعَلُونَ


നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.

---

### الآية 82:13

> ﻿إِنَّ الْأَبْرَارَ لَفِي نَعِيمٍ [82:13]

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ


സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച.

---

### الآية 82:14

> ﻿وَإِنَّ الْفُجَّارَ لَفِي جَحِيمٍ [82:14]

وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ


കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.

---

### الآية 82:15

> ﻿يَصْلَوْنَهَا يَوْمَ الدِّينِ [82:15]

يَصۡلَوۡنَهَا يَوۡمَ ٱلدِّينِ


വിധിദിനത്തില്‍ അവരതിലെത്തിച്ചേരും.

---

### الآية 82:16

> ﻿وَمَا هُمْ عَنْهَا بِغَائِبِينَ [82:16]

وَمَا هُمۡ عَنۡهَا بِغَآئِبِينَ


അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല.

---

### الآية 82:17

> ﻿وَمَا أَدْرَاكَ مَا يَوْمُ الدِّينِ [82:17]

وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ


വിധിദിനം എന്തെന്ന് നിനക്കെന്തറിയാം?

---

### الآية 82:18

> ﻿ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ [82:18]

ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ


വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം?

---

### الآية 82:19

> ﻿يَوْمَ لَا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِلَّهِ [82:19]

يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ


ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.

---

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/82.md)
- [كل تفاسير سورة الإنفطار
](https://quranpedia.net/surah-tafsir/82.md)
- [ترجمات سورة الإنفطار
](https://quranpedia.net/translations/82.md)
- [صفحة الكتاب: Muhammad Karakunnu and Vanidas Elayavoor - Malayalam translation](https://quranpedia.net/book/13646.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/82/book/13646) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
