---
title: "ترجمة سورة الغاشية - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/88/book/1987.md"
canonical: "https://quranpedia.net/surah/1/88/book/1987"
surah_id: "88"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة الغاشية - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/88/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة الغاشية - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/88/book/1987*.

Translation of Surah الغاشية from "الترجمة المليبارية" in المليبارية.

### الآية 88:1

> هَلْ أَتَاكَ حَدِيثُ الْغَاشِيَةِ [88:1]

(നബിയേ,) ആ മൂടുന്ന സംഭവത്തെ(1) സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) ഭയവും അമ്പരപ്പും എല്ലാവരെയും ആവരണം ചെയ്യുന്ന അന്ത്യദിനമത്രെ ഉദ്ദേശ്യം.

### الآية 88:2

> ﻿وُجُوهٌ يَوْمَئِذٍ خَاشِعَةٌ [88:2]

അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

### الآية 88:3

> ﻿عَامِلَةٌ نَاصِبَةٌ [88:3]

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(2) 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
2\) അല്ലാഹുവിന്റെ വിചാരണയെയും ശിക്ഷയെയും പറ്റിയുള്ള ഭയം നിമിത്തം കീഴ്‌പ്പോട്ട് താഴ്ന്നവയായിരിക്കും ആ മുഖങ്ങള്‍. അവര്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളോ തെറ്റായ മതാനുഷ്ഠാനങ്ങളോ ചെയ്ത് ക്ഷീണിച്ചവരായിരിക്കും. പക്ഷെ, അന്ത്യദിനത്തില്‍ അതൊന്നും അവര്‍ക്ക് ഉപകാരപ്പെടുകയില്ല.

### الآية 88:4

> ﻿تَصْلَىٰ نَارًا حَامِيَةً [88:4]

ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

### الآية 88:5

> ﻿تُسْقَىٰ مِنْ عَيْنٍ آنِيَةٍ [88:5]

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

### الآية 88:6

> ﻿لَيْسَ لَهُمْ طَعَامٌ إِلَّا مِنْ ضَرِيعٍ [88:6]

ളരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
3\) വളരെ കയ്പ്പുള്ള ഒരു ചെടിയാണ് 'ദ്വരീഅ്' എന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്.

### الآية 88:7

> ﻿لَا يُسْمِنُ وَلَا يُغْنِي مِنْ جُوعٍ [88:7]

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

### الآية 88:8

> ﻿وُجُوهٌ يَوْمَئِذٍ نَاعِمَةٌ [88:8]

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

### الآية 88:9

> ﻿لِسَعْيِهَا رَاضِيَةٌ [88:9]

അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
4\) ഇഹലോകത്ത് തങ്ങള്‍ ചെയ്ത കര്‍മങ്ങള്‍ സഫലമായിത്തീര്‍ന്നതില്‍ അവര്‍ സംതൃപ്തരായിക്കും.

### الآية 88:10

> ﻿فِي جَنَّةٍ عَالِيَةٍ [88:10]

ഉന്നതമായ സ്വര്‍ഗത്തില്‍.

### الآية 88:11

> ﻿لَا تَسْمَعُ فِيهَا لَاغِيَةً [88:11]

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

### الآية 88:12

> ﻿فِيهَا عَيْنٌ جَارِيَةٌ [88:12]

അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

### الآية 88:13

> ﻿فِيهَا سُرُرٌ مَرْفُوعَةٌ [88:13]

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

### الآية 88:14

> ﻿وَأَكْوَابٌ مَوْضُوعَةٌ [88:14]

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

### الآية 88:15

> ﻿وَنَمَارِقُ مَصْفُوفَةٌ [88:15]

അണിയായി വെക്കപ്പെട്ട തലയണകളും,

### الآية 88:16

> ﻿وَزَرَابِيُّ مَبْثُوثَةٌ [88:16]

വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

### الآية 88:17

> ﻿أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ [88:17]

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?(5) അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
5\) മരുഭൂമിയിലെ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, മരുഭൂമിയുടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഒട്ടകത്തിന്റെ ശരീരഘടന വിസ്മയകരമാണ്. ഒട്ടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ സംവിധാനവൈഭവത്തെപ്പറ്റി ചിന്തിക്കാതിരിക്കാന്‍ കഴിയില്ല.

### الآية 88:18

> ﻿وَإِلَى السَّمَاءِ كَيْفَ رُفِعَتْ [88:18]

ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

### الآية 88:19

> ﻿وَإِلَى الْجِبَالِ كَيْفَ نُصِبَتْ [88:19]

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

### الآية 88:20

> ﻿وَإِلَى الْأَرْضِ كَيْفَ سُطِحَتْ [88:20]

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌(6)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
6\) അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്ന ഒരു ഗോളമാണ് ഭൂമി. എന്നിട്ടും അതിന്റെ ഉപരിതലം മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉതകുംവിധം പരപ്പും വിശാലതയും ഉള്ളതാക്കപ്പെട്ടിരിക്കുന്നു.

### الآية 88:21

> ﻿فَذَكِّرْ إِنَّمَا أَنْتَ مُذَكِّرٌ [88:21]

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

### الآية 88:22

> ﻿لَسْتَ عَلَيْهِمْ بِمُصَيْطِرٍ [88:22]

നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

### الآية 88:23

> ﻿إِلَّا مَنْ تَوَلَّىٰ وَكَفَرَ [88:23]

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

### الآية 88:24

> ﻿فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ [88:24]

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

### الآية 88:25

> ﻿إِنَّ إِلَيْنَا إِيَابَهُمْ [88:25]

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

### الآية 88:26

> ﻿ثُمَّ إِنَّ عَلَيْنَا حِسَابَهُمْ [88:26]

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/88.md)
- [كل تفاسير سورة الغاشية
](https://quranpedia.net/surah-tafsir/88.md)
- [ترجمات سورة الغاشية
](https://quranpedia.net/translations/88.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/88/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
