---
title: "ترجمة سورة البلد - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)"
url: "https://quranpedia.net/surah/1/90/book/13646.md"
canonical: "https://quranpedia.net/surah/1/90/book/13646"
surah_id: "90"
book_id: "13646"
book_name: "Muhammad Karakunnu and Vanidas Elayavoor - Malayalam translation"
type: "translation"
---

# ترجمة سورة البلد - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/90/book/13646)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة البلد - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية) — https://quranpedia.net/surah/1/90/book/13646*.

Translation of Surah البلد from "Muhammad Karakunnu and Vanidas Elayavoor - Malayalam translation" in المليبارية.

### الآية 90:1

> لَا أُقْسِمُ بِهَٰذَا الْبَلَدِ [90:1]

ബലദ്
----

---

لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ


അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി.

---

### الآية 90:2

> ﻿وَأَنْتَ حِلٌّ بِهَٰذَا الْبَلَدِ [90:2]

وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ


നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ.

---

### الآية 90:3

> ﻿وَوَالِدٍ وَمَا وَلَدَ [90:3]

وَوَالِدٖ وَمَا وَلَدَ


ജനയിതാവും അവന്‍ ജന്മമേകിയതും സാക്ഷി.

---

### الآية 90:4

> ﻿لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ [90:4]

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ


നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്.

---

### الآية 90:5

> ﻿أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ [90:5]

أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ


തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്?

---

### الآية 90:6

> ﻿يَقُولُ أَهْلَكْتُ مَالًا لُبَدًا [90:6]

يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا


അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്.

---

### الآية 90:7

> ﻿أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ [90:7]

أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ


അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്.

---

### الآية 90:8

> ﻿أَلَمْ نَجْعَلْ لَهُ عَيْنَيْنِ [90:8]

أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ


അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?;

---

### الآية 90:9

> ﻿وَلِسَانًا وَشَفَتَيْنِ [90:9]

وَلِسَانٗا وَشَفَتَيۡنِ


നാവും ചുണ്ടിണകളും?

---

### الآية 90:10

> ﻿وَهَدَيْنَاهُ النَّجْدَيْنِ [90:10]

وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ


തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?

---

### الآية 90:11

> ﻿فَلَا اقْتَحَمَ الْعَقَبَةَ [90:11]

فَلَا ٱقۡتَحَمَ ٱلۡعَقَبَةَ


എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല.

---

### الآية 90:12

> ﻿وَمَا أَدْرَاكَ مَا الْعَقَبَةُ [90:12]

وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ


മലമ്പാത എന്തെന്ന് നിനക്കെന്തറിയാം?

---

### الآية 90:13

> ﻿فَكُّ رَقَبَةٍ [90:13]

فَكُّ رَقَبَةٍ


അത് അടിമയുടെ മോചനമാണ്.

---

### الآية 90:14

> ﻿أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ [90:14]

أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ


അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം.

---

### الآية 90:15

> ﻿يَتِيمًا ذَا مَقْرَبَةٍ [90:15]

يَتِيمٗا ذَا مَقۡرَبَةٍ


അടുത്ത ബന്ധുവായ അനാഥയ്ക്ക്.

---

### الآية 90:16

> ﻿أَوْ مِسْكِينًا ذَا مَتْرَبَةٍ [90:16]

أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ


അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്.

---

### الآية 90:17

> ﻿ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ [90:17]

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ


പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.

---

### الآية 90:18

> ﻿أُولَٰئِكَ أَصْحَابُ الْمَيْمَنَةِ [90:18]

أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ


അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍.

---

### الآية 90:19

> ﻿وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ [90:19]

وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ


നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും.

---

### الآية 90:20

> ﻿عَلَيْهِمْ نَارٌ مُؤْصَدَةٌ [90:20]

عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ


അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്.

---

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/90.md)
- [كل تفاسير سورة البلد
](https://quranpedia.net/surah-tafsir/90.md)
- [ترجمات سورة البلد
](https://quranpedia.net/translations/90.md)
- [صفحة الكتاب: Muhammad Karakunnu and Vanidas Elayavoor - Malayalam translation](https://quranpedia.net/book/13646.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/90/book/13646) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
