---
title: "ترجمة سورة البلد - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/90/book/1987.md"
canonical: "https://quranpedia.net/surah/1/90/book/1987"
surah_id: "90"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة البلد - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/90/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة البلد - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/90/book/1987*.

Translation of Surah البلد from "الترجمة المليبارية" in المليبارية.

### الآية 90:1

> لَا أُقْسِمُ بِهَٰذَا الْبَلَدِ [90:1]

ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

### الآية 90:2

> ﻿وَأَنْتَ حِلٌّ بِهَٰذَا الْبَلَدِ [90:2]

നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(1)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) 'ഹില്ല്' എന്ന പദത്തിന് നിവാസി എന്നും, അനുവാദമുള്ളവന്‍ എന്നും സ്വാതന്ത്ര്യമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്.

### الآية 90:3

> ﻿وَوَالِدٍ وَمَا وَلَدَ [90:3]

ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും(3) തന്നെയാണ സത്യം.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
2\) ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത്-മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ ദൈവികവ്യവസ്ഥ പ്രകാരമത്രെ.

### الآية 90:4

> ﻿لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ [90:4]

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(3) 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
3\) ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നിദാനം കഠിനാധ്വാനമാണ്. ഒട്ടും അധ്വാനിക്കാനോ ക്ലേശം സഹിക്കാനോ തയ്യാറില്ലാത്തവന് ജീവിതവിജയം അസാധ്യമായിരിക്കും.

### الآية 90:5

> ﻿أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ [90:5]

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?

### الآية 90:6

> ﻿يَقُولُ أَهْلَكْتُ مَالًا لُبَدًا [90:6]

അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.(4)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
4\) ദൈവഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുെണ്ടന്ന ബോധമില്ലാത്തവരുമാകുന്നു.

### الآية 90:7

> ﻿أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ [90:7]

അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?

### الآية 90:8

> ﻿أَلَمْ نَجْعَلْ لَهُ عَيْنَيْنِ [90:8]

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

### الآية 90:9

> ﻿وَلِسَانًا وَشَفَتَيْنِ [90:9]

ഒരു നാവും രണ്ടു ചുണ്ടുകളും

### الآية 90:10

> ﻿وَهَدَيْنَاهُ النَّجْدَيْنِ [90:10]

തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
5\) സത്യത്തിന്റെയും അസത്യത്തിന്റെയും പാതകള്‍ തെളിഞ്ഞുകിടക്കുകയാണ്. ഒരു സംശയത്തിനും ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ മുഖേന അല്ലാഹു ആ പാതകള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്. ആത്മീയ പുരോഗതിയുടെയും ഭൗതിക പുരോഗതിയുടെയും രണ്ട് പാതകളും ഉദ്ദേശ്യമാകാം.

### الآية 90:11

> ﻿فَلَا اقْتَحَمَ الْعَقَبَةَ [90:11]

എന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
6\) സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.

### الآية 90:12

> ﻿وَمَا أَدْرَاكَ مَا الْعَقَبَةُ [90:12]

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

### الآية 90:13

> ﻿فَكُّ رَقَبَةٍ [90:13]

ഒരു അടിമയെ മോചിപ്പിക്കുക.

### الآية 90:14

> ﻿أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ [90:14]

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

### الآية 90:15

> ﻿يَتِيمًا ذَا مَقْرَبَةٍ [90:15]

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌

### الآية 90:16

> ﻿أَوْ مِسْكِينًا ذَا مَتْرَبَةٍ [90:16]

അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌

### الآية 90:17

> ﻿ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ [90:17]

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

### الآية 90:18

> ﻿أُولَٰئِكَ أَصْحَابُ الْمَيْمَنَةِ [90:18]

അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.

### الآية 90:19

> ﻿وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ [90:19]

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ(7) ആള്‍ക്കാര്‍. 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
7\) വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നീ വാക്കുകളുടെ വിവക്ഷയെപ്പറ്റി മനസ്സിലാക്കാന്‍ സൂറത്തുല്‍ വാഖിഅഃയുടെ പരിഭാഷയും വ്യാഖ്യാനവും നോക്കുക.

### الآية 90:20

> ﻿عَلَيْهِمْ نَارٌ مُؤْصَدَةٌ [90:20]

അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/90.md)
- [كل تفاسير سورة البلد
](https://quranpedia.net/surah-tafsir/90.md)
- [ترجمات سورة البلد
](https://quranpedia.net/translations/90.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/90/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
