---
title: "ترجمة سورة الشمس - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)"
url: "https://quranpedia.net/surah/1/91/book/13646.md"
canonical: "https://quranpedia.net/surah/1/91/book/13646"
surah_id: "91"
book_id: "13646"
book_name: "Muhammad Karakunnu and Vanidas Elayavoor - Malayalam translation"
type: "translation"
---

# ترجمة سورة الشمس - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/91/book/13646)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة الشمس - Muhammad Karakunnu and Vanidas Elayavoor - Malayalam translation (المليبارية) — https://quranpedia.net/surah/1/91/book/13646*.

Translation of Surah الشمس from "Muhammad Karakunnu and Vanidas Elayavoor - Malayalam translation" in المليبارية.

### الآية 91:1

> وَالشَّمْسِ وَضُحَاهَا [91:1]

ഷംസ്
----

---

وَٱلشَّمۡسِ وَضُحَىٰهَا


സൂര്യനും അതിന്റെ ശോഭയും സാക്ഷി.

---

### الآية 91:2

> ﻿وَالْقَمَرِ إِذَا تَلَاهَا [91:2]

وَٱلۡقَمَرِ إِذَا تَلَىٰهَا


ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍!

---

### الآية 91:3

> ﻿وَالنَّهَارِ إِذَا جَلَّاهَا [91:3]

وَٱلنَّهَارِ إِذَا جَلَّىٰهَا


പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!

---

### الآية 91:4

> ﻿وَاللَّيْلِ إِذَا يَغْشَاهَا [91:4]

وَٱلَّيۡلِ إِذَا يَغۡشَىٰهَا


രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!

---

### الآية 91:5

> ﻿وَالسَّمَاءِ وَمَا بَنَاهَا [91:5]

وَٱلسَّمَآءِ وَمَا بَنَىٰهَا


ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.

---

### الآية 91:6

> ﻿وَالْأَرْضِ وَمَا طَحَاهَا [91:6]

وَٱلۡأَرۡضِ وَمَا طَحَىٰهَا


ഭൂമിയും അതിനെ പരത്തിയതും സാക്ഷി.

---

### الآية 91:7

> ﻿وَنَفْسٍ وَمَا سَوَّاهَا [91:7]

وَنَفۡسٖ وَمَا سَوَّىٰهَا


ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.

---

### الآية 91:8

> ﻿فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا [91:8]

فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا


അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.

---

### الآية 91:9

> ﻿قَدْ أَفْلَحَ مَنْ زَكَّاهَا [91:9]

قَدۡ أَفۡلَحَ مَن زَكَّىٰهَا


തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.

---

### الآية 91:10

> ﻿وَقَدْ خَابَ مَنْ دَسَّاهَا [91:10]

وَقَدۡ خَابَ مَن دَسَّىٰهَا


അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.

---

### الآية 91:11

> ﻿كَذَّبَتْ ثَمُودُ بِطَغْوَاهَا [91:11]

كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ


ഥമൂദ് ഗോത്രം ധിക്കാരം കാരണം സത്യത്തെ തള്ളിക്കളഞ്ഞു.

---

### الآية 91:12

> ﻿إِذِ انْبَعَثَ أَشْقَاهَا [91:12]

إِذِ ٱنۢبَعَثَ أَشۡقَىٰهَا


അവരിലെ പരമ ദുഷ്ടന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍.

---

### الآية 91:13

> ﻿فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا [91:13]

فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا


ദൈവദൂതന്‍ അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം 1 തടയാതിരിക്കുക.”

---

### الآية 91:14

> ﻿فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُمْ بِذَنْبِهِمْ فَسَوَّاهَا [91:14]

فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا


അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു.

---

### الآية 91:15

> ﻿وَلَا يَخَافُ عُقْبَاهَا [91:15]

وَلَا يَخَافُ عُقۡبَٰهَا


ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല.

---

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/91.md)
- [كل تفاسير سورة الشمس
](https://quranpedia.net/surah-tafsir/91.md)
- [ترجمات سورة الشمس
](https://quranpedia.net/translations/91.md)
- [صفحة الكتاب: Muhammad Karakunnu and Vanidas Elayavoor - Malayalam translation](https://quranpedia.net/book/13646.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/91/book/13646) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
