---
title: "ترجمة سورة الضحى - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/93/book/1987.md"
canonical: "https://quranpedia.net/surah/1/93/book/1987"
surah_id: "93"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة الضحى - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/93/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة الضحى - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/93/book/1987*.

Translation of Surah الضحى from "الترجمة المليبارية" in المليبارية.

### الآية 93:1

> وَالضُّحَىٰ [93:1]

പൂര്‍വ്വാഹ്നം തന്നെയാണ സത്യം;

### الآية 93:2

> ﻿وَاللَّيْلِ إِذَا سَجَىٰ [93:2]

രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍

### الآية 93:3

> ﻿مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ [93:3]

(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

### الآية 93:4

> ﻿وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَىٰ [93:4]

തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

### الآية 93:5

> ﻿وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ [93:5]

വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌

### الآية 93:6

> ﻿أَلَمْ يَجِدْكَ يَتِيمًا فَآوَىٰ [93:6]

നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും,(1) എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) നബി(സ) ഗര്‍ഭസ്ഥ ശിശുവായിരിക്കെത്തന്നെ അവിടുത്തെ പിതാവ് മരിച്ചു. ആറ് വയസ്സായപ്പോള്‍ മാതാവും. അനാഥയായിത്തീര്‍ന്ന അദ്ദേഹത്തെ ആദ്യം പിതാമഹനും പിന്നീട് പിതൃവ്യനുമാണ് സംരക്ഷിച്ചു വളര്‍ത്തിയത്.

### الآية 93:7

> ﻿وَوَجَدَكَ ضَالًّا فَهَدَىٰ [93:7]

നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

### الآية 93:8

> ﻿وَوَجَدَكَ عَائِلًا فَأَغْنَىٰ [93:8]

നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(2)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
2\) പിതാമഹന്റെയും പിതൃവ്യന്റെയും സഹായത്തെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടിവന്ന നിര്‍ധനനായ നബി(സ) പിന്നീട് ഖദീജ(റ)യുടെ കച്ചവടത്തിന്റെ നടത്തിപ്പ് മുഖേന അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയുണ്ടായി.

### الآية 93:9

> ﻿فَأَمَّا الْيَتِيمَ فَلَا تَقْهَرْ [93:9]

എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌

### الآية 93:10

> ﻿وَأَمَّا السَّائِلَ فَلَا تَنْهَرْ [93:10]

ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

### الآية 93:11

> ﻿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ [93:11]

നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/93.md)
- [كل تفاسير سورة الضحى
](https://quranpedia.net/surah-tafsir/93.md)
- [ترجمات سورة الضحى
](https://quranpedia.net/translations/93.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/93/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
