---
title: "ترجمة سورة القدر - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/97/book/1987.md"
canonical: "https://quranpedia.net/surah/1/97/book/1987"
surah_id: "97"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة القدر - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/97/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة القدر - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/97/book/1987*.

Translation of Surah القدر from "الترجمة المليبارية" in المليبارية.

### الآية 97:1

> إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ [97:1]

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍(1) അവതരിപ്പിച്ചിരിക്കുന്നു.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ-അല്ലെങ്കില്‍ അവതരണമാരംഭിച്ച-രാത്രിയെ സൂറഃദുഖാനില്‍ ലൈലഃമുബാറക: എന്നും, ഇവിടെ ലൈലത്തുല്‍ ഖദ്ര്‍ എന്നും വിശേഷിപ്പിച്ചിരിക്കുന്നു. 'ഖദ്ര്‍' എന്ന പദത്തിന് നിര്‍ണയം എന്നും മഹത്വം എന്നും അര്‍ത്ഥമുണ്ട്. വിശുദ്ധഖുര്‍ആന്റെ അവതരണം മനുഷ്യചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവാണ്. മാനവരാശിക്ക് മുഴുവന്‍ മാര്‍ഗദര്‍ശകമായി വിശുദ്ധഖുര്‍ആന്‍ അവതരിച്ച രാത്രിക്ക് മറ്റു രാത്രികള്‍ക്കൊന്നും ഇല്ലാത്ത മഹത്വം അല്ലാഹു നല്കിയിരിക്കുന്നു. ഈ രാത്രി റമദ്വാനിലാണെന്ന് വി.ഖു. 2:185ല്‍ നിന്ന് മനസ്സിലാക്കാം. റമദ്വാനിലെ അവസാനത്തെ പത്തുരാത്രികളിലൊന്നാണ് അതെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു.

### الآية 97:2

> ﻿وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ [97:2]

നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

### الآية 97:3

> ﻿لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ [97:3]

നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

### الآية 97:4

> ﻿تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ [97:4]

മലക്കുകളും ആത്മാവും(2) അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
2\) ഇവിടെ 'റൂഹ്' (ആത്മാവ്) എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് ജിബ്‌രീല്‍ എന്ന മലക്കാണെന്നാണ് പ്രബലമായ അഭിപ്രായം.

### الآية 97:5

> ﻿سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ [97:5]

പ്രഭാതോദയം വരെ അത് സമാധാനമത്രെ.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/97.md)
- [كل تفاسير سورة القدر
](https://quranpedia.net/surah-tafsir/97.md)
- [ترجمات سورة القدر
](https://quranpedia.net/translations/97.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/97/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
