അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്.(6) അവയ്ക്കിടയില്‍ (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.
____________________
6) ഏഴു ആകാശങ്ങള്‍ പോലെ ഏഴു ഭൂമികളും ഉണ്ടെന്നാണ് വ്യാഖ്യാതാക്കള്‍ ഈ വചനത്തിന് വിശദീകരണം നല്‍കിയിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങളെപ്പറ്റി പല ചര്‍ച്ചകളും തഫ്സീറുകളില്‍ കാണാമെങ്കിലും ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലം അവയ്ക്കൊന്നുമില്ല.

الترجمة المليبارية
ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്. അവയ്ക്കിടയില്‍ (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.
Abdul Hameed and Kunhi Mohammed - Malayalam translation
ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا
ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. ഭൂമിയില്‍നിന്നും അതുപോലെയുള്ളവയെ അവന് സൃഷ്ടിച്ചു. അവയ്ക്കിടയില്‍ അവന്റെ കല്‍പനകളിറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്നും അവന്റെ അറിവ് സകല സംഗതികളെയും ചൂഴ്ന്നുനില്‍ക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കാനാണ് ഇവ്വിധം വിശദീകരിക്കുന്നത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation