അതിലുള്ളത് പുലര്‍ന്ന് കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌?(8) മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ സത്യവും കൊണ്ട് തന്നെയാണ് വന്നത്‌. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന് തിരിച്ചയക്കപ്പെടുമോ? എങ്കില്‍ ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമായിരുന്നു. തങ്ങള്‍ക്ക് തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട് പോയിക്കളയുകയും ചെയ്തു
____________________
8) സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള സന്തോഷവാര്‍ത്തയും നരകത്തെപ്പറ്റിയുള്ള താക്കീതുമാണല്ലോ വേദങ്ങളില്‍ പ്രവചിക്കപ്പെട്ട കാര്യങ്ങളില്‍ അതിപ്രധാനം. ആ പ്രവചനം പുലരുന്ന ദിവസം പരലോകത്തെ ന്യായവിധിയുടെ ദിവസമാണ്. അത് വന്നുകണ്ടിട്ട് വിശ്വസിക്കാമെന്നാണോ സത്യനിഷേധികള്‍ കാത്തിരിക്കുന്നത്? എന്നാല്‍ അന്ന് വിശ്വസിച്ചതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല. അന്ന് തെറ്റ് തിരുത്താന്‍ അവസരം ലഭിക്കുകയുമില്ല.


الصفحة التالية
Icon