ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം(29) അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.(30) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു
____________________
29) അനന്തകാലത്തേക്ക് എന്ന അര്‍ത്ഥത്തിലുളള ഒരു അലങ്കാരപ്രയോഗമാണിത്. 30) അല്ലാഹു ഇളവ് ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ക്കല്ലാതെ നരകശിക്ഷയില്‍ യാതൊരു ഇളവും ഉണ്ടായിരിക്കുകയില്ല. അവന്‍ ഉദ്ദേശിക്കുന്ന ചിലരെ ഒരു നിശ്ചിത കാലത്തെ ശിക്ഷക്ക് ശേഷം അവന്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.