ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു.(31) താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്‌.(32) താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌
____________________
31) അതിനുവേണ്ടിയാണ് മതിലിന്റെ കേടുപാട് തീര്‍ത്തത്.
32) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരമാണ് ഇതൊക്കെ ചെയ്തതെന്നര്‍ഥം. അല്ലാഹു പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യത്തിന്റെയും യുക്തി നമുക്ക് മനസ്സിലായെന്ന് വരില്ല. അവന്‍ സര്‍വജ്ഞനത്രെ. അവന്‍ അറിയിച്ചു തന്നതിനപ്പുറം യാതൊന്നുമറിയാന്‍ നമുക്ക് കഴിയില്ല.


الصفحة التالية
Icon