(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു(7) കൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.
____________________
7) പ്രശ്‌നം വെക്കാനും, ഭാഗ്യനിര്‍ഭാഗ്യങ്ങന്‍ നിശ്ചയിക്കാനും പുരാതന കാലത്ത് ഒരു തരം അമ്പുകള്‍ ഉപയോഗിച്ചിരുന്നു. 'അഖ്‌ലാം' എന്ന പദം പേനകള്‍ എന്ന അര്‍ത്ഥത്തിലും 'പ്രശ്‌നക്കോലുകള്‍' എന്ന അര്‍ത്ഥത്തിലും പ്രയോഗിക്കാറുണ്ട്.