നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു.(4) അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല.(5) പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
4) പിതാവ് അറിയപ്പെട്ടാലും ഇല്ലെങ്കിലും ഒരു സത്യവിശ്വാസിയുടെ പദവിക്ക് വ്യത്യാസമൊന്നുമില്ല. അയാളെ സഹോദരനായി, ആദര്‍ശബന്ധുവായി പരിഗണിക്കുക എന്നതത്രെ സത്യവിശ്വാസികളുടെ ബാദ്ധ്യത. 'മവാലീ' എന്ന പദത്തിന് ബന്ധുക്കള്‍ അഥവാ മിത്രങ്ങള്‍ എന്നും, അടിമത്വത്തില്‍ നിന്ന് മോചിതരായവര്‍ എന്നും അര്‍ത്ഥമാകാവുന്നതാണ്.
5) നബി(സ)യുടെ ദത്തുപുത്രനായ സൈദിനെ ചിലര്‍ മുഹമ്മദിന്റെ മകന്‍ സൈദ് എന്ന് വിളിക്കാറുണ്ടായിരുന്നു. ഇത്‌പോലെ സ്വന്തം പിതാക്കളല്ലാത്തവരിലേക്ക് ആരെയെങ്കിലും ചേര്‍ത്തുവിളിക്കുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. അബദ്ധവശാല്‍ അങ്ങനെ വിളിച്ചുപോയാല്‍ കുറ്റമില്ല


الصفحة التالية
Icon