സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ(28) ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ്(29) നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.
____________________
28) വിവാഹമുക്ത മറ്റൊരു വിവാഹത്തിലേര്‍പ്പെടാതെ കാത്തിരിക്കാന്‍ ബാദ്ധ്യസ്ഥയായ ദീക്ഷാകാലത്തിനാണ് ഇദ്ദഃ എന്നു പറയുന്നത്.ഗര്‍ഭിണിയല്ലെന്ന് ഉറപ്പ് വരികയോ, ഗര്‍ഭിണിയെങ്കില്‍ പ്രസവിക്കുകയോ ചെയ്യുന്നതുവരെയാണ് കാത്തിരിക്കേണ്ടത്. ലൈംഗികബന്ധം നടന്നിട്ടില്ലെങ്കില്‍ ഇതിന്റെ ആവശ്യം തന്നെ വരുന്നില്ലല്ലോ.
29) ഭാര്യയെ പിരിച്ചയക്കുമ്പോള്‍ അവളുടെ മനസ്സിന് സംതൃപ്തിയും ജീവിതത്തിന് ആശ്വാസവും നല്‍കത്തക്കവിധം ഭര്‍ത്താവ് കൊടുക്കേണ്ട പാരിതോഷികത്തിനാണ് 'മതാഅ്'എന്നു പറയുന്നത്.


الصفحة التالية
Icon