അവര്‍ക്കും (സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി.(11) അവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ച് കൊള്ളുക. (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.)
____________________
11) പ്രാചീന അറേബ്യയില്‍ യമന്‍ മുതല്‍ സിറിയ വരെയുള്ള വ്യാപാരമാര്‍ഗ്ഗം(കാരവന്‍ റൂട്ട്) അതീവ പ്രാധാന്യമുള്ളതായിരുന്നു. യമനിലെ തുറമുഖങ്ങളായിരുന്നു അറബ്‌ദേശങ്ങളെ പൗരസ്ത്യരാജ്യങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നത്. യമനിന്നും സിറിയക്കുമിടയില്‍ ധാരാളം മരുപ്പച്ചകളും, യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള അനേകം താവളങ്ങളുമുണ്ടായിരുന്നു. ഈ താവളങ്ങളോരോന്നും ചെറുകിട വാണിജ്യകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഈ താവളങ്ങള്‍ തമ്മില്‍ വലിയ അകലമില്ലാത്തതുകൊണ്ട് തികച്ചും സുഗമമായ ഒരു വ്യാപാര മാര്‍ഗമായിരുന്നു യമന്‍-സിറിയ റൂട്ട്. യമന്‍കാരുടെ സാമ്പത്തിക പുരോഗതിയില്‍ ഈ വ്യാപാരപാതയ്ക്ക് വലിയപങ്കുണ്ടായിരുന്നു.