ഇവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ച് തള്ളിയിട്ടുണ്ട്. അവര്‍ക്ക് നാം കൊടുത്തിരുന്നതിന്‍റെ പത്തിലൊന്നുപോലും ഇവര്‍ നേടിയിട്ടില്ല.(24) അങ്ങനെ നമ്മുടെ ദൂതന്‍മാരെ അവര്‍ നിഷേധിച്ചു തള്ളി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!
____________________
24) അറേബ്യന്‍ ബഹുദൈവവാദികള്‍ക്ക് അല്ലാഹു നല്‍കിയ ജീവിതസൗകര്യങ്ങളുടെ പതിന്മടങ്ങ് നല്കപ്പെട്ടവരായിരുന്നു ഈജിപ്തിലേയും യമനിലെയും മറ്റും പൂര്‍വ്വനിവാസികള്‍. ദൈവദൂതന്‍മാരെ നിഷേധിച്ചുതള്ളിയപ്പോള്‍ അവരൊക്കെയും അല്ലാഹുവിന്റെ ശിക്ഷാനടപടിക്ക് വിധേയരാകുകയുണ്ടായി.