വാഖിഅ
إِذَا وَقَعَتِ ٱلۡوَاقِعَةُ
ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
لَيۡسَ لِوَقۡعَتِهَا كَاذِبَةٌ
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
خَافِضَةٞ رَّافِعَةٌ
(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.
إِذَا رُجَّتِ ٱلۡأَرۡضُ رَجّٗا
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
وَبُسَّتِ ٱلۡجِبَالُ بَسّٗا
പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
فَكَانَتۡ هَبَآءٗ مُّنۢبَثّٗا
അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
وَكُنتُمۡ أَزۡوَٰجٗا ثَلَٰثَةٗ
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്.
فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!