മആരിജ്
سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ
സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.
لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ
ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.
تَعۡرُجُ ٱلۡمَلَـٰٓئِكَةُ وَٱلرُّوحُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥ خَمۡسِينَ أَلۡفَ سَنَةٖ
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍
فَٱصۡبِرۡ صَبۡرٗا جَمِيلًا
അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.
إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا
അവരത് അകലെയായാണ് കാണുന്നത്.
وَنَرَىٰهُ قَرِيبٗا
നാമോ അടുത്തായും കാണുന്നു.
يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ
അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ
മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.