തക് വീര്
إِذَا ٱلشَّمۡسُ كُوِّرَتۡ
സൂര്യനെ ചുറ്റിപ്പൊതിയുമ്പോള്‍,
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,
وَإِذَا ٱلۡجِبَالُ سُيِّرَتۡ
പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
وَإِذَا ٱلۡعِشَارُ عُطِّلَتۡ
പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
وَإِذَا ٱلۡوُحُوشُ حُشِرَتۡ
വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍
وَإِذَا ٱلۡبِحَارُ سُجِّرَتۡ
കടലുകള്‍ കത്തിപ്പടരുമ്പോള്‍,
وَإِذَا ٱلنُّفُوسُ زُوِّجَتۡ
ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
بِأَيِّ ذَنۢبٖ قُتِلَتۡ
ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
وَإِذَا ٱلصُّحُفُ نُشِرَتۡ
കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
وَإِذَا ٱلسَّمَآءُ كُشِطَتۡ
ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.