وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ ١١٣
Al-An'am 6:113
سورة الأنعام
Meccan
Verse: 113/165
Page 142
-
മലയാളം translation
الترجمة المليبارية
പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്.(30)
30) ഓരോരുത്തര്‍ക്കും സ്വയം തിരഞ്ഞെടുക്കുന്ന കര്‍മ്മമാര്‍ഗങ്ങളിലൂടെ നീങ്ങുവാന്‍ അല്ലാഹു സൗകര്യം ചെയ്യുന്നു. ബലാല്‍ക്കാരമായി അവന്‍ ആരെയും സന്മാര്‍ഗത്തില്‍ പിടിച്ചു നിര്‍ത്തുന്നില്ല. ജനങ്ങളുടെ മേല്‍ ബലം പ്രയോഗിക്കാന്‍ പ്രവാചകനും അനുശാസിക്കപ്പെട്ടിട്ടില്ല. -
Abdul Hameed and Kunhi Mohammed - Malayalam translation
പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ മനസ്സുകള്‍ ആ വഞ്ചനയിലേക്ക് ചായാനാണിത്. അവരതില്‍ തൃപ്തരാകാനും. അവര്‍ ചെയ്തുകൂട്ടുന്നതൊക്കെ ഇവരും കാട്ടിക്കൂട്ടാന്‍ വേണ്ടിയും.
Al-An'am 6:113
Loading the recitation…
0:00