قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِيَ قَوۡمَۢا بِمَا كَانُواْ يَكۡسِبُونَ ١٤
Al-Jathiya 45:14
سورة الجاثية
Meccan
Verse: 14/37
Page 500
-
മലയാളം translation
الترجمة المليبارية
(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്.(1)
1) സത്യനിഷേധത്തിന്റെയും അധര്‍മത്തിന്റെയും വക്താക്കളോട് വൈരാഗ്യത്തില്‍ വര്‍ത്തിക്കുന്നതിന് പകരം അവര്‍ക്ക് മാപ്പ് നല്കുകയും, അവരുടെ നിഷേധത്തിന്റെ പ്രതിഫലം അല്ലാഹു അവര്‍ക്ക് നല്കിക്കൊള്ളുമെന്ന് കരുതി ആശ്വസിക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഈ വചനം വ്യക്തമാക്കുന്നു. -
Abdul Hameed and Kunhi Mohammed - Malayalam translation
(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
സത്യവിശ്വാസികളോടു പറയൂ: അല്ലാഹുവിന്റെ ശിക്ഷയുടെ നാളുകളെ പ്രതീക്ഷിക്കാത്ത സത്യനിഷേധികളോട് അവര്‍ വിട്ടുവീഴ്ച കാണിക്കട്ടെ. ഓരോ ജനതക്കും അവര്‍ നേടിയെടുത്തതിന്റെ ഫലം നല്‍കാന്‍ അല്ലാഹുവിന് അവസരമുണ്ടാകട്ടെ.
Al-Jathiya 45:14
Loading the recitation…
0:00