ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدࣰا وَجَعَلَ لَكُمۡ فِيهَا سُبُلࣰا لَّعَلَّكُمۡ تَهۡتَدُونَ ١٠
Az-Zukhruf 43:10
سورة الزخرف
Meccan
Verse: 10/89
Page 489
-
മലയാളം translation
الترجمة المليبارية
അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും(1) നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടക്കിത്തരികയും ചെയ്തവന്‍.
1) ഭൗമോപരിതലത്തിന്റെ സവിശേഷതകള്‍, കാലാവസ്ഥ, ആന്തരികഘടന തുടങ്ങിയ അനേകം ഘടകങ്ങള്‍ സമന്വയിപ്പിച്ച് ഭൂമിയില്‍ ജീവനും ജീവികള്‍ക്കും അല്ലാഹു കളിത്തൊട്ടിലൊരുക്കിയിരിക്കുന്നു. മഹ്ദ്, മിഹാദ് എന്നീ പദങ്ങള്‍ക്ക് തൊട്ടില്‍ എന്നും ശയ്യ എന്നും അര്‍ത്ഥമുണ്ട്. -
Abdul Hameed and Kunhi Mohammed - Malayalam translation
അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടക്കിത്തരികയും ചെയ്തവന്‍. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കിത്തന്നവനാണവന്‍. അതില്‍ പാതകളൊരുക്കിത്തന്നവനും. നിങ്ങള്‍ വഴിയറിയുന്നവരാകാന്‍.
Az-Zukhruf 43:10
Loading the recitation…
0:00