قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيࣰّا ٤٧
Maryam 19:47
سورة مريم
Meccan
Verse: 47/98
Page 308
-
മലയാളം translation
الترجمة المليبارية
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം.(13) തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.
13) പിതാവിന് മനഃപരിവര്‍ത്തനമുണ്ടായിക്കാണാനുള്ള ആശകൊണ്ടാണ് അദ്ദേഹം അപ്രകാരം വാഗ്ദാനം ചെയ്തത്. പക്ഷേ പിതാവ് പിശാചിന്റെ മിത്രമാണെന്നും ഒരിക്കലും സന്മാര്‍ഗം സ്വീകരിക്കുകയില്ലെന്നും ബോധ്യമായപ്പോള്‍ പിതാവിനെ നേര്‍വഴിയിലാക്കാനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചു. (വി.ഖു. 9:114) -
Abdul Hameed and Kunhi Mohammed - Malayalam translation
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ഇബ്റാഹീം പറഞ്ഞു: "അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്.
Maryam 19:47
Loading the recitation…
0:00