ترجمة معاني سورة العصر باللغة المليبارية من كتاب الترجمة المليبارية .
من تأليف: عبد الحميد حيدر المدني وكونهي محمد .

കാലം തന്നെയാണ് സത്യം, 
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;(1)
____________________
1) ജീവിതത്തിലെ ലാഭനഷ്ടങ്ങളെപ്പറ്റിയുള്ള ഭൗതികമായ വീക്ഷണം ഏതുകാലത്തുമുള്ള മനുഷ്യര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഭൗതികലാഭം ക്ഷണികമാണ്. ആത്യന്തികമായ നഷ്ടത്തില്‍ നിന്ന്-പരലോകശിക്ഷയില്‍ നിന്ന്-രക്ഷപ്പെടാന്‍ അത് സഹായിക്കുകയില്ല. വിശ്വാസവും സദ്കര്‍മവും സത്യവും ക്ഷമയും അവലംബിക്കാനുള്ള ഉദ്‌ബോധനവും മാത്രമേ ആത്യന്തിക നഷ്ടത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയുള്ളൂ.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.