ثُمَّ قَبَضۡنَٰهُ إِلَيۡنَا قَبۡضࣰا يَسِيرࣰا ٤٦
Al-Furqan 25:46
سورة الفرقان
Meccan
Verse: 46/77
Page 364
-
മലയാളം translation
الترجمة المليبارية
പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.(10)
10) നിഴലും വെളിച്ചവും, വെയിലും തണലും മനുഷ്യനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുള്ളവയത്രെ. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ യാത്രികനെ സംബന്ധിച്ചിടത്തോളം രാവിലെയും വൈകുന്നേരവും നീണ്ടുവരുന്ന നിഴല്‍-മൊട്ടക്കുന്നുകളുടെയും മറ്റുംതണല്‍-പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന ഒരു ഘടകമത്രെ. നിഴല്‍ നീളുകയും ചുരുങ്ങുകയും വീണ്ടും നീളുകയും ചെയ്യുന്നതിന് നിദാനമായിട്ടുള്ളത് ഭൂമിയുടെ ഭ്രമണമാണ്. എന്നാല്‍ നമുക്ക് അത് അനുഭവപ്പെടുന്നത് 'സൂര്യഗതി' മുഖേനയത്രെ. 'നമ്മുടെ അടുത്തേക്ക്' എന്നതുകൊണ്ടുള്ള വിവക്ഷ 'നാം നിശ്ചയിക്കുന്ന ദിശയിലേക്ക്' എന്നത്രെ. -
Abdul Hameed and Kunhi Mohammed - Malayalam translation
പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു.
Al-Furqan 25:46
Loading the recitation…
0:00