لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةࣲۘ وَمَا مِنۡ إِلَٰهٍ إِلَّآ إِلَٰهࣱ وَٰحِدࣱۚ وَإِن لَّمۡ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٌ ٧٣
Al-Ma'idah 5:73
سورة المائدة
Medinan
Verse: 73/120
Page 120
-
മലയാളം translation
الترجمة المليبارية
അല്ലാഹു മൂവരില്‍ ഒരാളാണ്(14) എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും
14) യേശുക്രിസ്തുവിന് മനുഷ്യനായ ദൂതന്‍ എന്ന സ്ഥനം നല്‍കിയാല്‍ പോരെന്ന് ക്രിസ്ത്യാനികള്‍ക്ക് തോന്നി. അദ്ദേഹത്തിന്റെ പേരില്‍ ദൈവപുത്രന്‍ എന്ന സ്ഥാനം ആരോപിച്ചു. മതാധ്യക്ഷന്മാര്‍ക്കും വേണം അമാനുഷിക പദവി എന്ന് അവര്‍ക്കും അവരുടെ അനുയായികള്‍ക്കും തോന്നി. അവരില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ടെന്ന് വാദിച്ചു. അങ്ങിനെ ഏകദൈവവിശ്വാസത്തിനു പകരം ഒന്നായ മൂന്ന് (ത്രിയേകത്വം) ക്രൈസ്തവ ദൈവസങ്കല്‍പത്തിലെ കുഴഞ്ഞ സമസ്യയായി മാറി. -
Abdul Hameed and Kunhi Mohammed - Malayalam translation
അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ അല്ലാഹുവല്ലാതെ ദൈവമില്ല. തങ്ങളുടെ വിടുവാദങ്ങളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.
Al-Ma'idah 5:73
Loading the recitation…
0:00