ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ ٧٩
At-Taubah 9:79
سورة التوبة
Medinan
Verse: 79/129
Page 199
-
മലയാളം translation
الترجمة المليبارية
സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും,(24) സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്
24) മഹാന്മാരായ സ്വഹാബികള്‍ അവരുടെ സമ്പത്ത് മുഴുവനായോ ഭാഗികമായോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്തപ്പോള്‍ അതൊക്കെ ആളുകളെ കാണിക്കാന്‍ ചെയ്യുന്നതാണെന്നു പറഞ്ഞ് കപടവിശ്വാസികള്‍ ആക്ഷേപിക്കുകയാണ് ചെയ്തത്. -
Abdul Hameed and Kunhi Mohammed - Malayalam translation
സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
സ്വമനസ്സാലെ ദാനധര്മവങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്ഗ്ത്തിലര്പ്പി ക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്ക്ക് നോവേറിയ ശിക്ഷയുമുണ്ട്.
At-Taubah 9:79
Loading the recitation…
0:00