ٱقۡتُلُواْ يُوسُفَ أَوِ ٱطۡرَحُوهُ أَرۡضࣰا يَخۡلُ لَكُمۡ وَجۡهُ أَبِيكُمۡ وَتَكُونُواْ مِنۢ بَعۡدِهِۦ قَوۡمࣰا صَٰلِحِينَ ٩

  1. മലയാളം translation

    الترجمة المليبارية

    നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും.(5) അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം.(6) എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)
    5) യൂസുഫടക്കം പന്ത്രണ്ട് മക്കളായിരുന്നു യഅ്ഖൂബ് നബി(അ)ക്ക്. യൂസുഫിനോട് പിതാവ് കൂടുതല്‍ സ്‌നേഹം കാണിക്കുന്നു എന്ന് തോന്നുകയാല്‍ ജ്യേഷ്ഠസഹോദരന്മാര്‍ക്ക് അദ്ദേഹത്തോട് കടുത്ത അസൂയയായിരുന്നു. യൂസുഫിനെ കൊന്നാല്‍ തല്‍ക്കാലം പിതാവിന് കടുത്ത ദു:ഖമുണ്ടാകുമെങ്കിലും ക്രമേണ പിതാവ് അവനെ മറന്നുകൊളളുമെന്നും പിതാവിന്റെ സ്‌നേഹം തങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്നുമായിരുന്നു അവരുടെ കണക്കു കൂട്ടല്‍. 6) കൊലപാതകത്തിന് ശേഷം പശ്ചാത്തപിച്ച് സജ്ജനങ്ങളായിത്തീരാം എന്നാണവരുടെ പ്രത്യാശ.
  2. Abdul Hameed and Kunhi Mohammed - Malayalam translation


    നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)
  3. Muhammad Karakunnu and Vanidas Elayavoor - Malayalam translation


    "നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായി കിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലവരായിത്തീരുകയും ചെയ്യാം.”

Read the whole surah Arabic tafsir