قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعࣰاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ ٤٤
Az-Zumar 39:44
سورة الزمر
Meccan
Verse: 44/75
Page 463
-
മലയാളം translation
الترجمة المليبارية
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍.(6) അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
6) ആരുടെ ശുപാര്‍ശ സ്വീകരിക്കണം, ആര്‍ക്കുവേണ്ടിയുള്ള ശുപാര്‍ശ സ്വീകരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്. സൃഷ്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒരു സ്വാധീനവും ചെലുത്താനാവില്ല. -
Abdul Hameed and Kunhi Mohammed - Malayalam translation
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പറയുക: "ശിപാര്‍ശക്കുള്ള അവകാശമൊക്കെയും അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്നാണ് ആകാശഭൂമികളുടെ ആധിപത്യം. പിന്നീട് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതും അവങ്കലേക്കുതന്നെ."
Az-Zumar 39:44
Loading the recitation…
0:00