سورة الكافرون

الترجمة المليبارية

ترجمة معاني سورة الكافرون باللغة المليبارية من كتاب الترجمة المليبارية

عبد الحميد حيدر المدني

الترجمة المليبارية

عبد الحميد حيدر المدني

الناشر

مجمع الملك فهد

آية رقم 1
(നബിയേ,) പറയുക: അവിശ്വാസികളേ, 
آية رقم 2
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
آية رقم 3
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. 
آية رقم 4
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. 
آية رقم 5
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
آية رقم 6
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1) 
1) ഒരു സത്യവിശ്വാസി വിശ്വാസപരവും, ആരാധനാപരവുമായ തന്റെ വ്യതിരിക്തത നിലനിര്‍ത്തേണ്ടവനാണ്. ഏകദൈവത്വത്തിന്നെതിരായ ഒരു ആരാധനാരീതിയും അവന്‍ സ്വീകരിക്കാവുന്നതല്ല. എന്നാല്‍ ബഹുദൈവവിശ്വാസിക്ക് അയാളുടെ മതവും ആരാധനാരീതിയും തുടരാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നിഷേധിക്കുന്നില്ല.
تقدم القراءة