ترجمة معاني سورة قريش باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation . ﰡ ﭑﭒ ﰀ ഖുറൈശ്ഖുറൈശികളെ ഇണക്കിയതിനാല് ﭔﭕﭖﭗ ﰁ അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം. ﭙﭚﭛﭜ ﰂ അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ. ﭞﭟﭠﭡﭢﭣﭤ ﰃ അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്കിയവനാണവന്.