ترجمة معاني سورة الشرح باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation
ﰡ
آية رقم 1
ﯝﯞﯟﯠ
ﯡ
ഇന്ഷിറാഹ്
നിന്റെ ഹൃദയം നിനക്കു നാം വിശാലമാക്കിയില്ലേ?
آية رقم 2
ﯢﯣﯤ
ﯥ
നിന്റെ ഭാരം നിന്നില്‍ നിന്നിറക്കി വെച്ചില്ലേ?
آية رقم 3
ﭑﭒﭓ
ﭔ
നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം.
آية رقم 4
ﭕﭖﭗ
ﭘ
നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.
آية رقم 5
ﭙﭚﭛﭜ
ﭝ
അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.
آية رقم 6
ﭞﭟﭠﭡ
ﭢ
നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം.
آية رقم 7
ﭣﭤﭥ
ﭦ
അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക.
آية رقم 8
ﭧﭨﭩ
ﭪ
നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക.
تقدم القراءة