الترجمة المليبارية ൽ നിന്ന് المليبارية ൽ സൂറ ദ്വുഹാ യുടെ വിവർത്തനം
ﰡ
Verse 1
ﮉ
ﮊ
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
Verse 2
ﮋﮌﮍ
ﮎ
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
Verse 3
ﮏﮐﮑﮒﮓ
ﮔ
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
Verse 4
ﮕﮖﮗﮘﮙ
ﮚ
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്.
Verse 5
ﮛﮜﮝﮞ
ﮟ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
Verse 6
ﮠﮡﮢﮣ
ﮤ
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും,(1) എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
____________________
1) നബി(സ) ഗര്‍ഭസ്ഥ ശിശുവായിരിക്കെത്തന്നെ അവിടുത്തെ പിതാവ് മരിച്ചു. ആറ് വയസ്സായപ്പോള്‍ മാതാവും. അനാഥയായിത്തീര്‍ന്ന അദ്ദേഹത്തെ ആദ്യം പിതാമഹനും പിന്നീട് പിതൃവ്യനുമാണ് സംരക്ഷിച്ചു വളര്‍ത്തിയത്.

Verse 7
ﮥﮦﮧ
ﮨ
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
Verse 8
ﮩﮪﮫ
ﮬ
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(2)
____________________
2) പിതാമഹന്റെയും പിതൃവ്യന്റെയും സഹായത്തെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടിവന്ന നിര്‍ധനനായ നബി(സ) പിന്നീട് ഖദീജ(റ)യുടെ കച്ചവടത്തിന്റെ നടത്തിപ്പ് മുഖേന അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയുണ്ടായി.

Verse 9
ﮭﮮﮯﮰ
ﮱ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
Verse 10
ﯓﯔﯕﯖ
ﯗ
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
Verse 11
ﯘﯙﯚﯛ
ﯜ
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
تقدم القراءة