Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ദ്വുഹാ യുടെ വിവർത്തനം
ﰡ
Verse 1
ﮉ
ﮊ
ദ്വുഹാ
പകലിന്റെ ആദ്യപാതി സാക്ഷി.
Verse 2
ﮋﮌﮍ
ﮎ
രാവു സാക്ഷി; അത് പ്രശാന്തമായാല്‍.
Verse 3
ﮏﮐﮑﮒﮓ
ﮔ
നിന്റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.
Verse 4
ﮕﮖﮗﮘﮙ
ﮚ
തീര്‍ച്ചയായും വരാനുള്ളതാണ് വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം.
Verse 5
ﮛﮜﮝﮞ
ﮟ
വൈകാതെ തന്നെ നിന്റെ നാഥന്‍ നിനക്കു നല്‍കും; അപ്പോള്‍ നീ സംതൃപ്തനാകും.
Verse 6
ﮠﮡﮢﮣ
ﮤ
നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ?
Verse 7
ﮥﮦﮧ
ﮨ
നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ അവന്‍ നിന്നെ നേര്‍വഴിയിലാക്കിയില്ലേ?
Verse 8
ﮩﮪﮫ
ﮬ
നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ?
Verse 9
ﮭﮮﮯﮰ
ﮱ
അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.
Verse 10
ﯓﯔﯕﯖ
ﯗ
ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.
Verse 11
ﯘﯙﯚﯛ
ﯜ
നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിച്ചുകൊള്ളുക.
تقدم القراءة