Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ തകാഥുര് യുടെ വിവർത്തനം
Verse 1
ﮣﮤ
ﮥ
തകാഥുര്
പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു.
Verse 2
ﮦﮧﮨ
ﮩ
നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ.
Verse 3
ﮪﮫﮬ
ﮭ
സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.
Verse 4
ﮮﮯﮰﮱ
ﯓ
വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.
Verse 5
ﯔﯕﯖﯗﯘ
ﯙ
നിസ്സംശയം! നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍!
Verse 6
ﯚﯛ
ﯜ
നരകത്തെ നിങ്ങള്‍ നേരില്‍ കാണുകതന്നെ ചെയ്യും.
Verse 7
ﯝﯞﯟﯠ
ﯡ
പിന്നെ നിങ്ങളതിനെ ഉറപ്പായും കണ്ണുകൊണ്ട് കാണുകതന്നെ ചെയ്യും.
Verse 8
ﯢﯣﯤﯥﯦ
ﯧ
പിന്നീട് നിങ്ങളനുഭവിച്ച സുഖാനുഗ്രഹങ്ങളെപ്പറ്റി അന്ന് നിങ്ങളെ ചോദ്യം ചെയ്യും.
تقدم القراءة