Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ തകാഥുര് യുടെ വിവർത്തനം
Verse 1
ﮣﮤ
ﮥ
തകാഥുര്
പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
Verse 2
ﮦﮧﮨ
ﮩ
നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.
Verse 3
ﮪﮫﮬ
ﮭ
നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
Verse 4
ﮮﮯﮰﮱ
ﯓ
പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
Verse 5
ﯔﯕﯖﯗﯘ
ﯙ
നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍
Verse 6
ﯚﯛ
ﯜ
ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
Verse 7
ﯝﯞﯟﯠ
ﯡ
പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.
Verse 8
ﯢﯣﯤﯥﯦ
ﯧ
പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
تقدم القراءة